കെ.സുധാകരന്‍ നിരാഹാര സമരം അവസാനിപ്പിച്ചു

Glint staff
Mon, 26-02-2018 07:29:05 PM ;
Thiruvananthapuram

k-sudhakaran-strike

ഷുഹൈബ് വധത്തെ തുടര്‍ന്ന് കണ്ണൂര്‍ കളക്ടറേറ്റിന് മുമ്പില്‍ കെ.സുധാരന്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ യു.ഡി.എഫ് ആവശ്യപ്പെട്ടു. സമരം നീളുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സുധാകരനോട് സമരം പിന്‍വലിക്കാന്‍ യു.ഡി.എഫ് നിര്‍ദേശിച്ചത്. സമരം യു.ഡി.എഫ് ഏറ്റെടുക്കാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

 

മാര്‍ച്ച് മൂന്ന് മുതല്‍ യുഡിഎഫ് സംസ്ഥാന വ്യാപകമായി രാപ്പകല്‍ സമരം ആരംഭിക്കും. അതിനോടൊപ്പം നിയമപരമായി നീങ്ങാനും ഷുഹൈബിന്റെ കുടുംബം സമരത്തിനറങ്ങുകയാണെങ്കില്‍ പൂര്‍ണ പിന്തുണ നല്‍കാനും യു.ഡി.ഫ് യോഗത്തില്‍ തീരുമാനമായി. പോലീസ് അന്വേഷണത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും നിരാഹാരം ഉള്‍പ്പെടെയുള്ള സമരത്തിന് തങ്ങള്‍ തയ്യാറാണെന്നും ഷുഹൈബിന്റെ കുടുംബം ഇന്ന് വ്യക്തമാക്കി.

 

വിഷയം പ്രതിപക്ഷം നിയമസഭയിസല്‍ ഉന്നയിച്ചപ്പോള്‍, പോലീസിന്റെ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും സി.ബി.ഐ അന്വേഷണം എന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

 

Tags: