കനത്ത മഴയില്‍ ബലാപൂര്‍ തടാകം കരകവിഞ്ഞൊഴുകിയതുമൂലം ഹൈദരാബാദിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കനത്തമഴയില്‍ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തടാകമാണ് കരകവിഞ്ഞ് ഒഴുകുന്നത്. കനത്ത മഴയില്‍ ഇതുവരെ 50തോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വന്‍തോതില്‍ നാശനഷ്ടമുണ്ടായി. നൂറ്റാണ്ടിനിടെ പെയ്യുന്ന അതിശക്തമായ മഴയാണിതെന്നാണ് റിപ്പോര്‍ട്ട്.
നിരത്തുകളില്‍ കാറുകളും ഓട്ടോറിക്ഷകളും ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദുരന്തനിവാരണ സേനയും ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനും പ്രളയബാധിത പ്രദേശത്ത് സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുകയാണ്.