Skip to main content

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരം ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു. രാവിലെ 9.50ഓടെയാണ് ദീപിക മുംബൈയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായത്.

സുശാന്ത് സിംഗ് രജ്പുത്തിന്റെ ടാലന്റ് മാനേജര്‍ ജയാ സാഹയുടെ വാട്സാപ്പ് ചാറ്റുകളില്‍ ദീപികയുടെയും മാനേജര്‍ കരിഷ്മ പ്രകാശിന്റെയും പേരുകള്‍ കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ചാറ്റുകളെന്നാണ് ആരോപണം. ഇക്കാര്യത്തിലാണ് ചോദ്യം ചെയ്യല്‍. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും.

ചോദ്യം ചെയ്യലിനായി നടി ശ്രദ്ധാ കപൂറും അന്വേഷണസംഘത്തിന് മുന്‍പില്‍ ഹാജരായിട്ടുണ്ട് എന്നാണ് വിവരം. ഇവരെ കൂടാതെ സാറാ അലി ഖാനെയും ഇന്ന് ചോദ്യം ചെയ്യും.