ജെ.എന്‍.യു അക്രമത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്യാമ്പസിലെത്തിയ ബോളിവുഡ് താരം ദീപിക പദുകോണിന് പിന്തുണയുമായി സൊനാക്ഷി സിന്‍ഹ. ട്വറ്ററിലൂടെയാണ് സൊനാക്ഷി ദീപികയുടെ നടപടിക്ക് പന്തുണ അറിയിച്ചത്.
'നിങ്ങള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു എന്നതല്ല വിഷയം. അക്രമത്തെ അനുകൂലിക്കുന്നോ, എതിര്‍ക്കുന്നോ എന്നതാണ് കാര്യം. ചോരയൊലിപ്പിച്ചു നില്ക്കുന്ന വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ചിത്രങ്ങള്‍ നിങ്ങളെ വേദനിപ്പിക്കുന്നില്ലേ ? ഇനിയും ഇത് കണ്ട് നോക്കിയിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായെത്തിയ ദീപികയ്ക്കും മറ്റുള്ളവര്‍ക്കും എന്റെ പിന്തുണ പ്രഖ്യാപിക്കുന്നു. മിണ്ടാതിരിക്കാനുള്ള സമയമല്ല ഇത്.' സൊനാക്ഷി ട്വിറ്ററില്‍ കുറിച്ചു.
ക്യാമ്പസില്‍ അതിക്രമിച്ച് കയറി വിദ്യാര്നികളെ ഉള്‍പ്പെടെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദീപിക ജെ.എന്‍.യുവില്‍ എത്തിയത്. ജെ.എന്‍.യുവിലെ സബര്‍മതി പോയിന്റിലെത്തിയ ദീപിക പത്ത് മിനിറ്റോളം അവിടെ ചിലവഴിച്ചു.
ദീപികയുടെ ഈ നടപടിയെ സംഘപരിവാര്‍ അനുകൂല സംഘടനകള്‍ രൂക്ഷമായിട്ടാണ് വിമര്‍ശിച്ചത്. ദീപികയുടെ പുതിയ ചിത്രം ഛപക് ബഹിഷ്കരിക്കണം എന്ന വ്യാപക പ്രചാരണവും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തന്റെ സഹപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി സൊനാക്ഷി എത്തിയിരിക്കുന്നത്.