ദീപികയുടെ സിനിമകള്‍ ബഹിഷ്‌ക്കരിക്കണം: ആഹ്വാനവുമായി ബി.ജെ.പി. നേതാവ്.

Glint Desk
Wed, 08-01-2020 01:07:13 PM ;

Deepika at JNU

ജെ.എന്‍.യു. ക്യാംപസില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നടി ദീപിക പദുക്കോണിനെതിരെ ബി.ജെ.പി. നേതാവ്. ദീപിക പദുക്കോണിന്റെ സിനിമകള്‍ ബഹിഷ്‌ക്കരിക്കണം എന്ന ആഹ്വാനവുമായിട്ടാണ് ബി.ജെ.പി.നേതാവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗ രംഗത്തെത്തിയത്. തുക്ടെ-തുക്ടെ സംഘത്തെ പിന്തുണച്ചതിന് ദീപികയുടെ സിനിമകള്‍ ബഹിഷ്‌ക്കരിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു എന്നാണ് ബഗ്ഗ ട്വീറ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ദീപിക ക്യാംപസില്‍ എത്തിയത്. 15 മിനിറ്റോളം ക്യാംപസില്‍ ചിലവഴിച്ച ദീപിക വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷ ഘോഷ്, മുന്‍ പ്രസിഡന്റും സി.പി.എം. നേതാവുമായ കനയ്യ കുമാര്‍ എന്നിവരോട് സംസാരിച്ചശേഷമാണ് മടങ്ങിയത്.

ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ കഥ പറയുന്ന ഛപക് എന്ന ചിത്രമാണ് ദീപികയുടേതായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം. ഈ മാസം പത്തിനാണ് ചിത്രം പുറത്തിറങ്ങുന്നത്. 

 

Tags: