Skip to main content

hindu-mahasabha

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിക്കെതിരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത് ഹിന്ദു മഹാസഭ. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗാന്ധിയുടെ രൂപത്തിന് നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റ മുറിവില്‍ നിന്ന് ചോര ഒഴുകുന്നതായും പ്രദര്‍ശിപ്പിച്ചു. ശേഷം അവര്‍ ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും നടത്തി.

 

രാജ്യമൊട്ടാകെ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതിനിടെയാണ് ഹിന്ദുമഹാസഭ പ്രകോപനപരമായ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിന്റെ ദൃശ്യങ്ങള്‍ 'ടൈംസ് നൗ' ചാനലാണ് പുറത്ത് വിട്ടത്.

 

മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട ജനുവരി 30നെ ശൗര്യ ദിവസ് എന്ന പേരിലായിരുന്നു ഹിന്ദുമഹാ സഭ ആചരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും സംഘടന നടത്തിയിവന്നിരുന്നു. അങ്ങിനെ ഇരിക്കെയാണ് ഇത്തവണ ഗാന്ധിജിയുടെ രൂപത്തിന് നേരെ വെടിയുതിര്‍ക്കുന്നതുള്‍പ്പെടെയുള്ള പരിപാടികളുമായി സംഘടന രംഗത്തെത്തിയത്.