ശബരിമല: യുവതീപ്രവേശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

Glint Staff
Wed, 14-11-2018 12:18:08 PM ;

sabarimala-sc

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ര്തീകള്‍ക്കും പ്രവേശിക്കാമെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതിതള്ളി. റിവ്യൂ ഹര്‍ജികളില്‍ തീരുമാനം വരും വരെ വിധി നടപ്പാക്കരുതെന്നായിരുന്നു ഹര്‍ജി. റിവ്യൂ ഹര്‍ജികള്‍ ജനുവരി 22ന് മുമ്പ് പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി. ഹര്‍ജിക്കാരിയായ ശൈലജ വിജയന്റെ അഭിഭാഷകന്‍ വിഷയം ഉന്നയിച്ചപ്പോളാണ് സുപ്രീംകോടതിയുടെ പ്രതികരണം.

 

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി ഇന്നലെ തീരുമാനിച്ചിരുന്നു. യുവതീപ്രവേശം അനുവദിച്ച വിധിക്കു സ്റ്റേ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്നലേയും വ്യക്തമാക്കിയിരുന്നു.

 

 

 

 

 

 

 

Tags: