പഞ്ചായത്ത്‌ ഉപതെരഞ്ഞെടുപ്പ്: നേട്ടം എല്‍.ഡി.എഫിന്

Fri, 30-08-2013 03:36:00 PM ;
തിരുവനന്തപുരം

LDFസംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‌ നേട്ടം. യു.ഡി.എഫിന്റെ ഏഴ്‌ സിറ്റിംഗ്‌ സീറ്റുകള്‍ എല്‍.ഡി.എഫ്‌ പിടിച്ചെടുത്തു. തിരുവനന്തപുരം അഞ്ചുതെങ്ങിലും തൃശ്ശൂര്‍ കൊടകരയിലും സിറ്റിംഗ്‌ സീറ്റുകള്‍ നഷ്ടപ്പെട്ടതോടെ യു.ഡി.എഫിന്‌ ഭരണം പോകും.

 

തെരഞ്ഞെടുപ്പ്‌ നടന്ന പത്തൊന്‍പത്‌ സീറ്റുകളില്‍ ഒന്‍പത്‌ എണ്ണത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും ജയിച്ചു. ബി.ജെ.പി ഒരു സീറ്റു നേടി. അതേസമയം, എല്‍.ഡി.എഫിന്റെ രണ്ടു സീറ്റും ബിജെപിയുടെ ഒരു സീറ്റും കോണ്‍ഗ്രസ്‌ പിടിച്ചെടുത്തു.

Tags: