Skip to main content

ഡല്‍ഹിയില്‍ രണ്ട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ കുത്തേറ്റ് അദ്ധ്യാപകന്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് നംഗ്ലോയിയിലെ ഗവണ്മെന്റ് ബോയ്സ് സീനിയര്‍ സെക്കണ്ടറി സ്കൂളിലെ ഹിന്ദി അദ്ധ്യാപകന്‍ മുകേഷ് കുമാറിന് കത്തി കൊണ്ട് കുത്തേറ്റത്. 45-കാരനായ കുമാര്‍ രാത്രി മരിച്ചു.

 

സംഭവത്തില്‍ വേഗത്തിലുള്ള അന്വേഷണം വേണമെന്ന് സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും മക്കള്‍ക്ക് ജോലിയും നല്‍കണമെന്ന ആവശ്യവും അദ്ധ്യാപകര്‍ ഉന്നയിച്ചിട്ടുണ്ട്.  

 

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കുമാറിന്റെ കുടുംബത്തിന് ഇരു കോടി രൂപയുടെ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

 

പ്രതികള്‍ സ്കൂളില്‍ സ്ഥിരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരാണെന്നും അവരുടെ അച്ചടക്കരാഹിത്യത്തെ കുറിച്ച് വീട്ടില്‍ അറിയിച്ചതിനു പ്രതികാരമായാണ് ക്ലാസ് ടീച്ചറായ കുമാറിനെ കുത്തിയതെന്നും സ്കൂള്‍ അദ്ധ്യാപകര്‍ പറയുന്നു.  

 

കുറ്റാരോപിതരായ കുട്ടികള്‍ പോലീസ് പിടിയിലായിട്ടുണ്ട്.