കേരളത്തിന്‌ എയിംസ്: ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Thu, 17-07-2014 02:47:00 PM ;
ന്യൂഡല്‍ഹി

 

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. കേരളത്തിന് എയിംസ് ഉറപ്പാണെന്നും എല്ലാ മലയാളികൾക്കും സൗകര്യമായ സ്ഥലത്ത് എയിംസ് സ്ഥാപിക്കുമെന്നും ഹർഷവർദ്ധൻ ഉറപ്പുനല്‍കി. കേരളത്തിന്‍റെ നിര്‍ദേശം ലഭിച്ചതിനുശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചുവർഷത്തിനുള്ളിൽ കേരളത്തിന് എയിംസ് അനുവദിക്കുമെന്നും ഇതിനായുള്ള നടപടികൾ ആരംഭിച്ചതായും ഹർഷവർദ്ധൻ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ ബി.ജെ.പി സര്‍ക്കാറിന്റെ പ്രഥമ ബജറ്റിൽ ഇത് ഉൾപ്പെടുത്താത്തതിനെ തുടർന്നാണ് കേരളം ആശങ്ക അറിയിച്ചത്. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

Tags: