Skip to main content
ന്യൂഡല്‍ഹി

bl sharmaതെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരെ പാര്‍ട്ടിയില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ പരസ്യമാകുന്നു. നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിന് കോണ്‍ഗ്രസ് ജനാധിപത്യ രീതികള്‍ സ്വീകരിക്കണമെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് എം.എല്‍.എ ഭന്‍വര്‍ ലാല്‍ ശര്‍മ ആവശ്യപ്പെട്ടു. വേറെയും മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെന്നും പ്രിയങ്കയെ വിളിക്കൂ രാഹുലിനെ വിളിക്കൂ എന്നല്ലാതെ മറ്റെന്തെങ്കിലും കൂടി ചിന്തിക്കണമെന്നും ശര്‍മ പറഞ്ഞു.

 

ആന്ധ്രാപ്രദേശും അസ്സമും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. ഇനി ഹരിയാനയും നഷ്ടപ്പെടുമെന്നും ശര്‍മ പറഞ്ഞു. താഴെതട്ടില്‍ നിന്ന്‍ ഉയര്‍ന്നു വന്നവരും പാരച്യൂട്ടില്‍ ഇറങ്ങി വന്നവരും തമ്മിലുള്ള പോരാട്ടമായിരിക്കും ഇനി പാര്‍ട്ടിയില്‍ ഉണ്ടാകുകയെന്നും ശര്‍മ നിരീക്ഷിച്ചു.

 

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ കാരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വമാണെന്ന് കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി.എച്ച് മുസ്തഫ കുറ്റപ്പെടുത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ കോമാളി എന്ന്‍ പരാമര്‍ശിച്ചതിന് മുസ്തഫയെ പാര്‍ട്ടിയില്‍ നിന്ന്‍ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.