ഹൈദരാബാദില്‍ വെടിവെപ്പില്‍ മൂന്ന് മരണം: കര്‍ഫ്യൂ തുടരും

Wed, 14-05-2014 04:31:00 PM ;
ഹൈദരാബാദ്

 

ഹൈദരാബാദ് നഗരത്തിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള കലാപം അമര്‍ച്ച ചെയ്യാനായാണ്‌ പൊലീസ് വെടിവെപ്പ് നടത്തിയത്. കലാപത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

 

രണ്ട് സമുദായ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് ഇടയില്‍ ആയിരുന്നു വെടിവയ്പ് നടത്തിയത്. കിഷന്‍ ബാഗിലെ സിഖ് ചൗണിയിലാണ് വെടിവയ്പ് നടന്നത്. ഒരു വിഭാഗത്തിന്റെ കൊടി തീവെച്ച് നശിപ്പിച്ചതാണ് കലാപമുണ്ടാകാന്‍ കാരണം. തുടര്‍ന്ന്‍ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടി. പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചതായും സ്ഥിതിഗതികള്‍ ശാന്തമായതായും പൊലീസ് അറിയിച്ചു.

Tags: