കേരളത്തിലെ ഇടതുപക്ഷ മുന്നണി സർക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയുടെ നിലപാട് അങ്ങേയറ്റം ലജ്ജാകരം
അജിത് കുമാർ കൈമാറിയ സന്ദേശം എന്ത്
മുഖ്യമന്ത്രി മൗനം പാലിച്ച് , എഡിജിപി അജിത് കുമാറിനെ സംരക്ഷിക്കുന്നതിൽ നിന്ന് വ്യക്തമാകുന്നത് വളരെ ഗൗരവമുള്ള സന്ദേശം കൈമാറ്റം ചെയ്യപ്പെട്ടു എന്നുള്ളതാണ്.
കേരളത്തിൻ്റെ രാഷ്ട്രീയ സംസ്കാരം മാറ്റത്തിൽ
കേരള രാഷ്ട്രീയത്തിൽ സിപിഎം ആർഎസ്എസ്സിന് കൽപ്പിച്ചിരുന്ന ദ്രഷ്ട് നീക്കം ചെയ്തിരിക്കുന്നു. അതിൻറെ പ്രഖ്യാപനം നടത്തിയത് ആകട്ടെ സ്പീക്കർ എ എൻ ഷംസീർ
കേരളത്തിൻ്റെ സാമൂഹ്യ അന്തരീക്ഷത്തിന് മരവിപ്പ്
കേരളം കടന്നു പോകുന്നത് അത്യപൂർവ്വമായ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സാഹചര്യത്തിലൂടെ
വിഗ്രഹങ്ങൾ ഉടയ്ക്കരുത് പിള്ള പറഞ്ഞത് വാസ്തവം വിദ്വാനായി അന്തിക്കാട്
വിദ്വാൻ ആയതിനാലാകും വീട്ടിലെ പട്ടിയുടെ വിശേഷം പോലും നമ്മോട് വിശദമായി പങ്കുവയ്ക്കുന്ന സംവിധായകൻ സത്യൻ അന്തിക്കാട് മൗനം പാലിച്ച കോഴിക്കോട്ടെ ചടങ്ങിൽ ഗോവ ഗവർണർ പി ശ്രീധരൻ പിള്ള മലയാളികളോട് ആവശ്യപ്പെട്ടു, വിഗ്രഹങ്ങൾ ഉടക്കരുത്.
മമ്മൂട്ടിയുടെ അവകാശവാദം പ്രതിക്കൂട്ടിൽ നിൽക്കുന്ന പ്രതിയുടെ കുറ്റനിഷേധം പോലെ
പ്രധാന മലയാള ദിനപ്പത്രങ്ങൾ മലയാള സിനിമയിലെ പവർ ഗ്രൂപ്പിനെ പോറലേൽപ്പിക്കാതെ പുറത്തുകൊണ്ടു വരാനുള്ള ശ്രമം ഒട്ടും മറയില്ലാതെ പ്രകടമാക്കുന്നു.
വന്നുവന്ന് മലയാളിക്ക് തീരെ ചരിത്രബോധം ഇല്ലാതായി
ഓഗസ്ത് 27,28 തീയതികളിൽ കണ്ണൂരിൽ നടന്ന പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ സംസ്ഥാന സമ്മേളനത്തെ വർത്തമാനകേരളത്തിൻ്റെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ വലിയൊരു തമാശ്ശയായി കണക്കാക്കാവുന്നതാണ്. എല്ലാ ആർത്ഥത്തിലും.
ദുറോവിൻ്റെ അറസ്റ്റ് ഗുണകരമായ മാറ്റമുണ്ടാക്കും
ടെലിഗ്രാം ആപ്പ് ഉടമ പാവൽ ദുറോവിൻ്റെ അറസ്റ്റ് സാമൂഹ്യ മാധ്യമ വിപ്ലവം നടക്കുന്ന ഈ സമയത്ത് ലോകത്തിന് നൽകുന്ന സന്ദേശം സ്ഥിതിഗതികളെ മെച്ചപ്പെടുത്തുമെന്ന് കരുതേണ്ടിയിരിക്കുന്നു.
ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ച് ചൈന -ബംഗ്ലാദേശ് ചങ്ങാത്തം
ബംഗ്ലാദേശ് പ്രധാനമന്ത്രി മുഹമ്മദ് യൂനസ് ചൈനയ്ക്ക് ചുവന്ന പരവതാനി വിരിച്ചു കഴിഞ്ഞു. സൌരോർജ്ജ പദ്ധതികൾ ബംഗ്ലാദേശിലേക്ക് മാറ്റിസ്ഥാപിക്കാൻ ചൈനയോട് അഭ്യർത്ഥിച്ചുകൊണ്ടാണ് ഈ നീക്കം നടത്തിയിരിക്കുന്നത്. അതിനു പുറമേ വിശാലമായ തലങ്ങളിൽ ചൈനയുമായി സഹകരണത്തിന് തയ്യാറെടുക്കുകയാണെന്ന് യൂനസ് വ്യക്തമായ സൂചനയും നൽകി.

ബംഗ്ലാദേശിലെ അട്ടിമറിയുടെ പിന്നിൽ ചൈന തന്നെയാണെന്ന് സംശയിക്കാനുള്ള അവസരമാണ് പുതിയ നീക്കങ്ങൾ വെളിപ്പെടുത്തുന്നത്. ഇന്ത്യയുമായി 4090 കിലോമീറ്റർ ദൂരമാണ് ബംഗ്ലാദേശ് അതിർത്തി പങ്കിടുന്നത്. ബംഗ്ലാദേശ് ഭരണകൂടമാറ്റം ഉണ്ടാകുന്നതുവരെ
സൌഹൃദരാജ്യമായിരുന്നതിനാൽ
ബംഗ്ലാദേശ് അതിർത്തി ഒരു വിധ ഭീഷണിയും ഇന്ത്യയ്ക്ക് ഉയർത്തിയിരുന്നില്ല. അതിനാൽ തന്നെ പാകിസ്ഥാനുമായി പങ്കിടുന്ന അതിർത്തിപോലെയുള്ള അതി ജാഗ്രതയുള്ള കാവൽ ഇവിടെ വേണ്ടി വന്നിരുന്നില്ല. എന്നാൽ ചൈന ബംഗ്ലാദേശുമായി ചങ്ങാത്തമുണ്ടാക്കുന്നതോടെ ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര അതിർത്തിയായ ഇതും ഇന്ത്യയ്ക്ക് അതീവ ജാഗ്രതയിലേക്ക് കൊണ്ടുവരികയേ നിവൃത്തിയുള്ളു.
ഡിജിറ്റൽ വലയിൽ കുട്ടികൾ കുരുങ്ങുന്നു
കേരള പോലീസിന്റെ ഡിജിറ്റൽ ഡി അഡിക്ഷൻ ( ഡി ഡാഡ് ) പദ്ധതി മുഖേന 15 മാസത്തിനിടെ 385 കുട്ടികളെ മൊബൈൽ ഇൻറർനെറ്റ് അമിത ഉപയോഗത്തിൽ നിന്ന് മുക്തരാക്കിയെന്ന് റിപ്പോർട്ട്.
നഴ്സുമാരുടെ ശമ്പളം സംസ്ഥാന സർക്കാർ: കേന്ദ്ര നിർദ്ദേശം നടപ്പാക്കുമോ
സുപ്രീം കോടതി നിർദ്ദേശ പ്രകാരം നഴ്സുമാരുടെ ശമ്പളം ഇരുപതിനായിരം രൂപയിൽ കുറയരുതെന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള വിദഗ്ധസമിതിയുടെ ശുപാർശ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്കയച്ചിരിക്കുകയാണ്.
പാപ്പച്ചന്റെ കൊലപാതകം പലതിൽ ഒന്നോ
സൈക്കിളിൽ കാറിടിച്ച് മരിച്ച കൊല്ലം സ്വദേശി 82 കാരനായ പാപ്പച്ചൻ്റേത് ആസൂത്രിത കൊലപാതകം എന്ന് തെളിഞ്ഞിരിക്കുന്നു.










