സി.പി.എം സംസ്ഥാന സെക്രട്ടറി എം.പി.ഗോവിന്ദൻ്റെ ദൂതൻ ഒത്തുതീർപ്പിനു തന്നെ സമീപിച്ചു വെന്ന സ്വപ്നയുടെ പ്രസ്താവനയെത്തുടര്‍ന്ന് ഏതാനും നാൾ മുൻപ് അദ്തദേഹം ളിപ്പറമ്പ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്തു.
മോഡേണ്‍ വിസ്ഡം അന്ഷ്യന്റ്റ് റൂട്സ് = Profound wisdom for today’s busy thinkers.
ആധുനിക കാലത്തിൻ്റെ ദൈനംദിന സംഘർഷങ്ങൾ പരിഹരിക്കാൻ സനാതനമായ ആത്മീയോപദേശങ്ങൾ എങ്ങനെ ഫലവത്തായി ഉപയോഗിക്കാമെന്ന് കുഞ്ഞുകുഞ്ഞദ്ധ്യായങ്ങളിലൂടെ ശ്രീകുമാർ റാവു എഴുതിയ “മോഡേൺ വിസ്ഡം, ഏൻഷ്യന്റ് റൂട്ട്‌സ്” എന്ന പുസ്തകത്തിലൂടെ കാട്ടിത്തരുന്നു.
പിണറായി വിജയൻ അതീവ അസ്വസ്ഥൻ
കേരള മുഖ്യമന്ത്രി പിണറായി വിജയൻ അത്യധികം മാനസികമായ വേദനയും അസ്വസ്ഥതയും അനുഭവിക്കുന്ന ഘട്ടത്തിലൂടെ കടന്നു പോകുന്നു. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിലെ അദ്ദേഹത്തിൻറെ പ്രതികരണം അതാണ് സൂചിപ്പിക്കുന്നത്.
തഹാവൂർ റാണ : ബിജെപിയുടെ രാഷ്ട്രീയ നേട്ടം; കോൺഗ്രസിന് കോട്ടവും
2008 മുംബൈ ആക്രമണത്തിൻ്റെ സൂത്രധാരകരിൽ ഒരാളായ തഹാവൂർ റാണ അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചത് ബിജെപിക്ക് വൻ രാഷ്ട്രീയ മൂലധനം. മോദി സർക്കാരിൻറെ കഴിഞ്ഞ 10 വർഷത്തിലേറെയായി ഉള്ള ശ്രമത്തിന്റെ വിജയം കൂടിയാണ് തഹാവൂർ റാണയെ വിട്ടു കിട്ടിയത്.
ബിനോയ് വിശ്വം എന്ന കമ്മ്യൂണിസ്റ്റുകാരന്റെ സാംസ്കാരിക പരിമിതി
സിപിഐയിലെ സൗമ്യനും ബുദ്ധിജീവിയും കവിയും ഒക്കെയായി സ്വയം കരുതുകയും മറ്റുള്ളവർ അങ്ങനെ പരിഗണിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
ഇത്ര ഔന്നത്യത്തിലുള്ള വ്യക്തിയും കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടായിരിക്കാം അദ്ദേഹത്തിൻറെ ചില പ്രസ്താവനകൾക്ക് തീരെ നിലവാരമില്ലാതെ വരുന്നു. സാംസ്കാരികമായി ഒട്ടും പരിഷ്കൃതമാകാത്ത മനുഷ്യരാണ് തങ്ങൾക്ക് അസ്വീകാര്യമായ സന്ദർഭങ്ങളിൽ മറ്റുള്ളവരെ ശാരീരികമായി കടന്നാക്രമിക്കുക. സാധാരണ ഇത്തരം സന്ദർഭങ്ങൾ തെരുവിൽ കാണാറുണ്ട്. ചെവിക്കുറ്റി, കരണക്കുറ്റി ഒക്കെ അടിച്ചു തകർത്തു കളയും എന്നുള്ള പോർവിളികൾ.
തമിഴ്നാട് ഗവർണർ ആർ. എൻ.രവി തടഞ്ഞു വച്ചിരുന്ന തമിഴ്നാട് സർക്കാരിൻറെ 10 ബില്ലുകൾ സുപ്രീംകോടതി നിയമമാക്കിയത് നമ്മളുടെ ഭരണഘടനയുടെ സൗന്ദര്യം വിളിച്ചറിയിക്കുന്നതാണ്. ജനാധിപത്യ സംവിധാനം കൈകാര്യം ചെയ്യുന്നവർ അതിൻറെ മൂല്യത്തെ കൈവിടുമ്പോൾ അതിനെ നമ്മളുടെ നീതിന്യായ വ്യവസ്ഥ നിരീക്ഷിച്ച് ശരിയാക്കുന്നു. എന്നാൽ ഈ സന്ദർഭത്തിൽ ബിനോയ് വിശ്വം വിശേഷിപ്പിച്ചത് കേന്ദ്രസർക്കാരിൻറെ കരണക്കുറ്റിക്ക് കിട്ടിയ അടിയാണ് എന്നാണ് . ഉത്തരവാദിത്വമുള്ള സ്ഥാനങ്ങളിൽ ഇരിക്കുന്നവരിൽ നിന്നും വിദ്യാഭ്യാസം ഉള്ളവരിൽ നിന്നും ഇത്തരത്തിലുള്ള വികാര പ്രകടനങ്ങൾ വരുന്നത് സമൂഹത്തിൽ കുറ്റവാസനയെ പ്രേരിപ്പിക്കും. ഇത്രയും ഉന്നതനായ ഒരു വ്യക്തി ഇങ്ങനെ പെരുമാറുമ്പോൾ എന്തുകൊണ്ട് എനിക്ക് ആയിക്കൂടാ എന്ന ചിന്ത അബോധ പൂർവ്വമായി ആളുകളിൽ പ്രവേശിക്കും.ഇങ്ങനെയാണ് ഒരു സമൂഹത്തിൻറെ ഉള്ളിൽ കുറ്റവാസനയും ഹിംസയും ഒക്കെ പ്രവേശിക്കുന്നത്.
ഹജ്ജ് കാലത്ത് സൗദി ഇന്ത്യക്കാർക്ക് താൽക്കാലിക വിസ നൽകില്ല
ഏപ്രിൽ 13 മുതൽ ജൂൺ വരെ ഇന്ത്യക്കാർക്ക് താൽക്കാലിക വിസ അനുവദിക്കില്ലെന്ന് സൗദി അറേബ്യ വെളിപ്പെടുത്തി. കഴിഞ്ഞ ഹജ്ജ് കാലത്ത് ആയിരത്തോളം പേർ സൂര്യതാപമേറ്റ് മരിച്ചിരുന്നു. അതിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു
അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക്
വിചാരിച്ചതിലും വേഗത്തിൽ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് പതിക്കുന്നു. ഇക്കുറി ഈസ്റ്റർറിന് തങ്ങൾക്ക് മുട്ട വാങ്ങാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണെന്ന് അമേരിക്കൻ ജനത
ചൈന പണി തുടങ്ങി അമേരിക്കയിൽ എൽ എൻ ജി കെട്ടിക്കിടക്കുന്നു
ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്കയുദ്ധത്തെ തുടർന്ന് ചൈന അമേരിക്കയിൽ നിന്നുള്ള ദ്രവീകൃത പ്രകൃതിവാതക(എൽ എൻ ജി)ഇറക്കുമതി പൂർണമായി നിർത്തി.
അമേരിക്കയെ വെല്ലുവിളിച്ച് മാർക്ക് കാർണി താരോദയത്തിലേക്ക്
കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി അമേരിക്കയെ വെല്ലുവിളിച്ച് ലോകക്രമമാറ്റത്തിന്റെ ചുക്കാൻ പിടിക്കുന്നു.ദശാബ്ദങ്ങളായി അമേരിക്കയോടൊപ്പമായിരുന്നു കാനഡ .
എസ് ഡി പി ഐ ബന്ധം, എഎസ്ഐ സസ്പെൻഷനിൽ
കേരളത്തിൻറെ സമസ്ത മേഖലകളിലും എസ്ഡിപിഐ നുഴഞ്ഞുകയറുന്നു എന്നുള്ളത് സി.പി.എമ്മിന്റെ ഉൾപ്പെടെ പല നേതാക്കളും ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരള പോലീസിലും എസ്ഡിപിഐ സാന്നിധ്യം പല സന്ദർഭങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ഇസ്രായേലിൽ വൻ ഗവൺമെൻറ് വിരുദ്ധ പ്രക്ഷോഭം
ഇസ്രായേലിലെ മുഖ്യ നഗരമായ ടെൽ അവീവിനെ സ്തംഭിപ്പിച്ചു കൊണ്ട് സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു.യുദ്ധം അവസാനിപ്പിക്കുക എന്നാണ് ഇസ്രയേലികൾ ഗവൺമെൻറി നോട് ആവശ്യപ്പെടുന്നത്.
അമേരിക്കയിൽ ട്രംപിനെതിരെ ജനം തെരുവിൽ
ട്രെമ്പിന്റെ താരിഫിന്റെ പ്രത്യാഘാതം ഏറ്റവുമാകും കൂടുതൽ അനുഭവിച്ചു തുടങ്ങിയത് അമേരിക്കൻ ജനത പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരിക്കുന്നു













