സമ്പൂർണ്ണമായി ഇന്ത്യയിൽ നിർമ്മിച്ച് ഇലക്ട്രിക് കാർ കണ്ട് ലോകം ഞെട്ടി. വെറും ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് 'യസൂക്ക മിനി ഇവി'യുടെ വില. ഈ വിലയ്ക്ക് എങ്ങനെ ഒരു ഇലക്ട്രിക് കാർ എന്നതിലാണ് ലോകം ഞെട്ടിയിരിക്കുന്നത്.
യസൂക്ക ലക്ഷ്വറി കാറല്ല. ഗതാഗതക്കുരുക്കിൽ പെട്ട് ശ്വാസം മുട്ടുന്ന ഇന്ത്യൻ നഗരങ്ങളെ ഉദ്ദേശിച്ചാണ് ഈ കാർ. ഇരുചക്ര വാഹനക്കാരെയും ഈ ഇലക്ട്രിക് കാർ ലക്ഷ്യമിടുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിക് ബാൻഡായ ബി.ടി.എസ്സിലെ ആറു പേരും നിർബന്ധിത പട്ടാള സേവനം കഴിഞ്ഞു പുറത്തിറങ്ങി. ഏഴാമൻ ഈ മാസമവസാനം പുറത്തുവരുന്നതോടെ ടീം പൂർണ്ണമായും ആരാധകരുടെ ഇടയിലെത്തുകയായി.
ഇലോൺ മസ്കിന്റെ സ്റ്റാർ ലിങ്ക് ഇന്ത്യയിൽ ലഭ്യമാകാൻ പോകുന്നു. ഇത് ഇന്ത്യയുടെ സാമ്പത്തിക അവസ്ഥയിൽ ഒരു കുതിച്ചുചാട്ടത്തിലേക്ക് എത്തിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.
ജസ്ന സലിം.കൃഷ്ണനെ വരച്ചു പ്രശസ്തിയായ മുസ്ലിം യുവതി. അവരിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പറയുന്നു" ഞാൻ ജാതി മതം എല്ലാം ഉപേക്ഷിച്ചിരിക്കുന്നു.ഇനിമുതൽ ഞാൻ തട്ടമിടുന്നതല്ല" . ഇനിമുതൽ"ഞാൻ കൃഷ്ണൻറെ പടം വരയ്ക്കുന്ന യുവതി" എന്നായിരിക്കും അറിയപ്പെടുക.
നമ്മുടെ ജീവിതത്തെ അടിമുടി മാറ്റിമറിക്കുന്ന പുത്തൻ എ ഐ ടൂളുകളുടെ അവതരണ പ്രഖ്യാപനമാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ , ഗൂഗിൾ ഐ/ഒ 25 കീനോട്ട് എന്ന പേരില്‍ ലോകത്തിന് പരിചയപ്പെടുത്തിയത്