ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്ര സിങ്ങ് റാവത്ത് മന്ത്രിസഭ അധികാരമേറ്റു
ഉത്തരാഖണ്ഡില്‍ ബി.ജെ.പി നേതാവും ആര്.എസ്.എസ് മുന്‍ പ്രചാരകുമായ ത്രിവേന്ദ്ര സിങ്ങ് റാവത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഏഴു കാബിനറ്റ് മന്ത്രിമാരും രണ്ട് സഹമന്ത്രിമാരും അടങ്ങുന്നതാണ് റാവത്തിന്റെ മന്ത്രിസഭ.
നിയമസഭാ തെരഞ്ഞെടുപ്പ്: ബി.ജെ.പിയ്ക്ക് നേട്ടം; കോണ്‍ഗ്രസിന് ആശ്വാസം
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ടിലും ബി.ജെ.പി കേവല ഭൂരിപക്ഷത്തിലേക്ക്. പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നിലാണ്. ഗോവയിലും മണിപ്പൂരിലും ഇരുപാര്‍ട്ടികളും ഇഞ്ചോടിഞ്ച് പോരാട്ടം.
അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെണ്ണല്‍ മാര്‍ച്ച് 11ന്
ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ് നടക്കുന്നത്. ഉത്തര്‍ പ്രദേശില്‍ ഏഴു ഘട്ടമായും മണിപ്പൂരില്‍ രണ്ട് ഘട്ടമായും മറ്റിടങ്ങളില്‍ ഒറ്റഘട്ടത്തിലുമാണ് തെരഞ്ഞടുപ്പ് നടത്തുക.
ഉത്തരാഖണ്ഡില്‍ പേമാരിയും മേഘവിസ്ഫോടനവും; 22 മരണം
ഉത്തരാഖണ്ഡില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായ കനത്ത മഴയിലും മേഘവിസ്ഫോടനത്തിലും ചുരുങ്ങിയത് 22 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്. ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്.
മഴ: ഉത്തരാഖണ്ഡില്‍ 24 മണിക്കൂറില്‍ 27 മരണം
കഴിഞ്ഞ 24 മണിക്കൂറില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഹിമാലയന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ 27 പേര് മരിച്ചു.
