Skip to main content

തേനിയിലെ കാട്ടുതീ: മരണം 9 ആയി; 25 പേരെ രക്ഷപ്പെടുത്തി

കൊളുക്കുമലയ്ക്ക് സമിപം കൊരങ്ങണിയിലുണ്ടായ കാട്ടുതീയില്‍ പതിനാല്‍ പേരുടെ മരണം സ്ഥിരീകരിച്ചു. ഒരു മലയാളിക്കുള്‍പ്പെടെ 15ഓളം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. 

കാവേരി തര്‍ക്കം: സുപ്രീം കോടതി വിധി കര്‍ണാടകത്തിന് അനുകൂലം

രണ്ടു പതിറ്റാണ്ടായി തുടരുന്ന കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകത്തിന് അനുകൂലമായ സുപ്രീം കോടതി വിധി. കര്‍ണാടകത്തിന് അധികജലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. 14.75 ടിഎംസി ജലം അധികം നല്‍കണമെന്നാണ് വിധി.

രജനിക്ക് കഴിയുമോ? കഴിയട്ടെ; തമിഴകം അത്രയ്ക്ക് ഗതികേടില്‍

രജനികാന്ത് ഒടുവില്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു.തമിഴക ചരിത്രത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍. ജീര്‍ണ്ണതയുടെ അടിത്തട്ടിലേക്ക് തമിഴ് രാഷ്ട്രീയം കൂപ്പുകുത്തി തളം കെട്ടിനില്‍ക്കുന്ന അവസ്ഥയില്‍.ഇതില്‍  നിന്നുള്ള മോചനദൗത്യമാണ് രജനികാന്ത് സ്വന്തം നിലയ്ക്ക് ഏറ്റെടുത്തിരിക്കുന്നത്.

രാഷ്ട്രീയപ്രവേശനം: തീരുമാനം ഡിസംബര്‍ 31ന് പ്രഖ്യാപിക്കുമെന്ന് രജനീകാന്ത്

രാഷ്ട്രീയപ്രവേശനം സംബന്ധിച്ച തീരുമാനം ഡിസംബര്‍ 31ന് പ്രഖ്യാപിക്കുമെന്ന് നടന്‍ രജനീകാന്ത്. കോടാമ്പക്കത്ത് നടക്കുന്ന ആരാധകരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തന്റെ രാഷ്ട്രീയപ്രവേശനത്തില്‍ ജനങ്ങളേക്കാള്‍ താല്‍പര്യം മാധ്യമങ്ങള്‍ക്കാണെന്നും രജനി പറഞ്ഞു.

ആര്‍.കെ നഗര്‍: ടി.ടി.വി ദിനകരന് 40707 വോട്ടിന്റെ വിജയം

ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍  സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടി.ടി.വി ദിനകരന്‍ 40707 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചു. എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥി ഇ.മധുസൂദനന്‍ രണ്ടാം സ്ഥാനത്തും ഡിഎംകെയുടെ മരുത് ഗണേഷ് മൂന്നാമതുമാണ്.വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ദിനകരന്‍ വ്യക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചിരുന്നത്.

Subscribe to Mahindra BE6 Electric SUV