ഇത്രയും ബുദ്ധി ആവശ്യമുണ്ടോ?
ബൗദ്ധിക സാന്നിധ്യത്താല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടംനേടിയ പാര്‍ട്ടിയാണ് സി.പി.എം. ആ പാര്‍ട്ടിയിലെ വലിയ രണ്ട് ബുദ്ധിജീവികളാണ് ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും. ആ പാര്‍ട്ടിയുടെ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് മുഖ്യമായി ചര്‍ച്ച ചെയ്യുന്നത് കോണ്‍ഗ്രസുമായി ചേര്‍ന്ന് ബി.ജെ.പിയെ നേരിടാണോ വേണ്ടയോ എന്നുള്ളതാണ്.
