അകാരണമായി കള്ളക്കേസിൽ കുടുക്കി കേസെടുത്തു എന്ന യുവതിയുടെ പരാതിയിൽ നടപടി എടുക്കുന്നതിന് താമസം ഉണ്ടായിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ പച്ചമലയാളത്തിൽ പറഞ്ഞാൽ കളവ് തന്നെ
ജോൺ ബ്രിട്ടാസ് എം പി അവതാരകനായി നടത്തുന്ന മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു, കേരളത്തിൽ എംഡി എം എ പോലുള്ള രാസ ലഹരി ഉൽപാദനം നടക്കുന്നില്ല . മുൻ ഡിജിപി ഋഷിരാജ് സിംഗ് പറയുന്നു എംഡി എം എ ഉൽപാദനം വീടുകൾക്കുള്ളിൽ കേരളത്തിൽ നടക്കുന്നുണ്ട് എന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ 2025ഏപ്രിൽ 16 വൈകിട്ട് നടത്തിയ പത്രസമ്മേളനം കേരളം സൂക്ഷ്മ പഠനത്തിന് വിധേയമാക്കേണ്ടതാണ്. ഒരു വിഷയം അദ്ദേഹം അതിൽ ഉയർത്തിയത് യുവതയ്ക്കിടയിൽ ഉണ്ടാകുന്ന അക്രമോത്സുകതയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. കെ എം എബ്രഹാം പ്രഥമദൃഷ്ട്യാ അഴിമതി നടത്തിയെന്ന് കേരള ഹൈക്കോടതി കണ്ടെത്തി