ശാന്തികവാടത്തിലെ കരിങ്കോഴി
സമരനായിക ഇറോം ശര്‍മിള വിവാഹിതയായി.
മണിപ്പൂരിന്റെ സമരനായിക ഇറോം ശര്‍മിള വിവാഹിതയായി. ബ്രിട്ടീഷ് പൗരന് ഡസ്മണ്ട്കുട്ടിനോവിനെയാണ് ഇറോം വിവാഹം ചെയ്തത്. ഗോവയില്‍ സ്ഥിരതാമസക്കാരനാണദ്ദേഹം . ലളിതമായ ചടങ്ങുകളോടെ താഴ്നാട്ടിലെ കൊടൈക്കനാലില്‍ വച്ചായിരുന്നു വിവാഹം.
ഒരേസമയം ഓടപുനർനിർമ്മാണവും പെരിയാർ സംരക്ഷണാചരണവും
ഇത്രയും ജലസമ്പത്തുള്ള നാട്ടിൽ അതിത്രയും നശിപ്പിച്ചിട്ടും നശീകരണം വർധിപ്പിക്കുന്ന പ്രക്രിയയിൽ ഏർപ്പെടുന്നതല്ലാതെ പ്രായോഗികമായി മാറിച്ചിന്തിക്കണമെന്ന തോന്നൽ ഉണ്ടാകുന്നില്ലെന്നുള്ളതാണ് അതിവിപുലമായി പുതുക്കിപ്പണിയുന്ന പുഴയിലേക്കുള്ള ഓട വെളിവാക്കുന്നത്.
ഇറോം ശര്‍മിള നിരാഹാര സമരം അവസാനിപ്പിച്ചു
ലോകത്തെ ഏറ്റവും നീണ്ട നിരാഹാര സമരത്തിന് ചൊവ്വാഴ്ച അന്ത്യം. മണിപ്പൂരി സാമൂഹ്യപ്രവര്‍ത്തക ഇറോം ശര്‍മിള ചാനു 16 വര്‍ഷം നീണ്ടുനിന്ന നിരാഹാര സമരം ചൊവ്വാഴ്ച അവസാനിപ്പിച്ചു.
ഇറോം ശർമിള നിരാഹാര സമരം നിർത്തുന്നു; ഇനി തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക്
മണിപ്പുരിന്റെ 'ഉരുക്കുവനിത' എന്നറിയപ്പെടുന്ന ഇറോം ശര്‍മിള ചാനു16 വര്‍ഷത്തെ നിരാഹാരസമരം അവസാനിപ്പിക്കുന്നു. സൈന്യത്തിന്റെ പ്രത്യേകാധികാരനിയമം (അഫ്സ്പ) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2000 നവംബർ മുതൽ തുടരുന്ന സമരം ആഗസ്ത് ഒമ്പതിനാണ് അവസാനിപ്പിക്കുക. അടുത്തവര്‍ഷം നടക്കുന്ന മണിപ്പുര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും ഇറോം ശർമിള പറഞ്ഞു. ചൊവ്വാഴ്ച ഇംഫാലിലെ കോടതിയിലെത്തി മടങ്ങുമ്പോഴാണ് ശര്‍മിള അപ്രതീക്ഷിതമായി ഇക്കാര്യങ്ങള്‍ അറിയിച്ചത്. വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.