High Court of Kerala

ഓഖി ദുരന്തം: ലത്തീന്‍ സഭ ഹൈക്കോടതിയെ സമീപിക്കും

ഓഖി ദുരന്തത്തില്‍ പെട്ട് കാണാതായ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ സഭ ഹൈക്കോടതിയെ സമീപിക്കും. കാണാതായവരെ കണ്ടെത്തുന്നതിനായി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് സഭാ വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു.

ചാലക്കുടി രാജീവ് വധം: സി.പി. ഉദയഭാനുവിന് ജാമ്യം

ചാലക്കുടി രാജീവ് വധക്കേസില്‍ ഏഴാം പ്രതിയായ പ്രമുഖ അഭിഭാഷകന്‍ സി.പി. ഉദയഭാനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൂട്ടുപ്രതികളായ ചക്കര ജോണി, രഞ്ജിത്ത് എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നവംബര്‍ ഒന്നിനാണ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്തത്.

വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്: സുരേഷ്ഗോപി എം.പി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

പുതുച്ചേരി  വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ്ഗോപി എംപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.  ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിയിനത്തില്‍ വന്‍ തുക വെട്ടിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് എം.പി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ടി.പി സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അവധിയെടുക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് ആരോപിച്ചുള്ള കേസിനെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട അന്വേഷണമാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഹാദിയ കേസ്: സുപ്രിംകോടതി കണ്ടെത്തലില്‍ കേരളം ശ്രദ്ധിക്കേണ്ടത്

ജാതി മത ഭേദമന്യേ പരസ്പരം ഇഷ്ടപ്പെടുന്ന യുവതി യുവാക്കള്‍ വിവാഹിതരാവുക തന്നെ വേണം അവിടെ വിജയിക്കുന്നത് മനുഷ്യത്വവും സ്‌നേഹവുമാണ്. മനുഷ്യത്വത്തിന്റെ ആധാരം  എന്നത് സ്‌നേഹമാണ് എന്നാല്‍ പ്രണയം, വിവാഹം, മതംമാറല്‍ ഇത് മൂന്നും കൂടിക്കുഴഞ്ഞു വരുമ്പോള്‍ പരാജയപ്പെടുന്നത് പ്രണയവും വിവാഹവും മതവുമാണ്.

ദീലിപിന് വിദേശത്ത് പോകാന്‍ അനുമതി

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിന് വിദേശത്തുപോകാന്‍ ഹൈക്കോടതിയുടെ അനുമതി. ദിലീപ് തന്റെ ഹോട്ടല്‍ സംരംഭമായ 'ദേ പുട്ടി'ന്റെ പുതിയ ശാഖയുടെ ഉദ്ഘാടനത്തിനായി ദുബായില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്.ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജി നല്‍കിയത്.മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

വിദേശത്ത് പോകാന്‍ അനുമതി തേടി ദിലീപ് ഹൈക്കോടതിയില്‍

ജാമ്യവ്യസ്ഥയില്‍ ഇളവു തേടി നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. വിദേശത്ത് പോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ദുബായില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്ന തന്റെ ഹോട്ടല്‍ ശാഖയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്ന ആവശ്യമാണ് ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

ചാണ്ടി കുറ്റക്കാരനല്ല

Glint staff

ഒരോ പ്രദേശങ്ങളിലും കളവ് ചെയ്യുന്നത് കള്ളന്മാരായിരിക്കും. അവിടെ സത്യവും നീതിയും നടപ്പിലാക്കുന്നതിന്റെയും നിലനിര്‍ത്തുന്നതിന്റെയും ഉത്തരവാദിത്വം ആ രണ്ട് ഘടകങ്ങളോട്  കൂറുള്ളവരും അവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട സമൂഹസംവിധാനവുമായിരിക്കും. തോമസ് ചാണ്ടി അധാര്‍മികതയിലൂടെ ധനസമ്പാദനം നടത്തുന്ന വ്യക്തിയാണ്. അധാര്‍മികതയുടെ യുക്തിയിലൂടെ നടക്കുന്നവരുടെ യുക്തി അധാര്‍മികത തന്നെയായിയിരിക്കും.

തോമസ് ചാണ്ടിയുടെ രാജി അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കും: കോടിയേരി ബാലകൃഷ്ണന്‍

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ചുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെറ്റു ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് ഒരിക്കലും സി.പി.എം സ്വീകരിക്കില്ല, എന്നാല്‍ തെറ്റു ചെയ്യാത്തവരെ ക്രൂശിക്കാനും പാര്‍ട്ടി തയ്യാറല്ലെന്നും കോടിയേരി പറഞ്ഞു.

Pages