ജിയോയുടെ വെല്ലുവിളി നേരിടാന്‍ 2,000 രൂപയുടെ 4 ജി സ്മാര്‍ട്ട് ഫോണുമായി ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ രംഗത്ത്. ഈ മാസം ആദ്യവാരത്തില്‍ തന്നെ ഫോണ്‍ പുറത്തിറക്കുമെന്നാണ് അറിയുന്നത്
ലണ്ടന്‍ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനി വോഡഫോണ്‍ പി.എല്‍.സിയാണ് ഇന്ത്യയിലെ തങ്ങളുടെ വിഭാഗം ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഐഡിയ സെല്ലുലാറില്‍ ലയിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി അറിയിച്ചത്.
റിലയന്‍സ് ജിയോയുമായുള്ള അന്തര്‍ബന്ധം തടയുന്നതായ ആരോപണത്തില്‍ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ ഓപ്പറേറ്റര്‍മാര്‍ക്ക് 3050 കോടി രൂപ പിഴ ചുമത്തണമെന്ന് ടെലികോം റെഗുലേറ്റര്‍ ട്രായ് ടെലികോം വകുപ്പിനോട് ശുപാര്‍ശ ചെയ്തു. ജിയോയുടെ സാങ്കേതിക അപര്യാപ്തതയാണ് കാളുകള്‍ മുറിയുന്നതിനു പിന്നിലെന്ന കമ്പനികളുടെ ആരോപണം ട്രായ് തള്ളി.
ലൈസന്‍സ് നിബന്ധനകളും സേവന ഗുണതാ മാനദണ്ഡങ്ങളും കമ്പനികള്‍ ലംഘിച്ചതായി ട്രായ് പറഞ്ഞു. മത്സരം തടയാനുള്ള ദുരുദ്ദേശത്തോടെയാണ് കമ്പനികള്‍ ഇത് ചെയ്യുന്നതെന്ന് സംശയിക്കണമെന്നും ഇത് ഉപഭോക്തൃ വിരുദ്ധമാണെന്നും ട്രായ് ചൂണ്ടിക്കാട്ടി.
ഒരു കമ്പനി 3ജി സ്പെക്ട്രം ലേലം ചെയ്തെടുക്കാത്ത ടെലികോം സര്‍ക്കിളില്‍ മറ്റ് കമ്പനികളുടെ സ്പെക്ട്രം ഉപയോഗിച്ച് സേവനം നല്‍കുന്നതിനാണ് കമ്പനികള്‍ തമ്മില്‍ പരസ്പരം കരാറില്‍ ഏര്‍പ്പെട്ടത്.
2012-ൽ സുപ്രീംകോടതി 122 ലൈസൻസുകൾ റദ്ദാക്കിയതിനു ശേഷം സ്പെക്ട്രം ലേലം നടക്കുന്നത് ഇത് മൂന്നാം തവണയാണ്. എട്ട് ടെലികോം കമ്പനികള്‍ പങ്കെടുത്ത ലേലത്തില്‍ 68 തവണ ലേലം നടന്നു.
ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നീ ടെലികോം കമ്പനികളാണ് ലേലം നിറുത്തിവച്ച് ലൈസൻസ് കാലാവധി 10 വർഷത്തേക്ക് നീട്ടണമെന്ന ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
