ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ ഒറ്റ, ഇരട്ട വാഹനം നിയന്ത്രണം ആരംഭിച്ചു. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ വാഹന നിയന്ത്രണത്തിന് ഉത്തരവിട്ടത്.നിയന്ത്രണം ലംഘിച്ചാല്‍ 4000 രൂപയാണ് പിഴ ചുമത്തുക. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വാഹനം നിയന്ത്രണം രാത്രി എട്ട് മണിവരെ ബാധകമായിരിക്കും. നിയന്ത്രണം ലംഘിച്ച 223 വാഹനങ്ങള്‍ക്ക് ഇന്നലെ പിഴ ഈടാക്കി. 4000 രൂപയാണ് പിഴ,ഡല്‍ഹിയില്‍ മാലിന്യങ്ങള്‍ കത്തിച്ചാല്‍ 5000 രൂപയും കെട്ടിടനിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെ ഒരു ലക്ഷം രൂപയും പിഴ ചുമത്തും.
