Skip to main content
ഗുവാഹത്തി

ആസാമിലെ കര്‍ബി ആങ്‌ലോങ് ജില്ല പുതിയ സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കലാപം. ഇതിനെത്തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ രാഹുല്‍ സിങ്‌നാര്‍ എന്ന വിദ്യാര്‍ത്ഥി മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജില്ലാകേന്ദ്രമായ ദിഫുവില്‍ കര്‍ബി സ്റ്റുഡന്റ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് മാര്‍ച്ച് ആരംഭിച്ചത്.

 


പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെ കല്ലെറിയുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു. ചിലര്‍ എം.എല്‍.എമാരുടെയും എം.പിമാരുടെയും വീടുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തതിനെ തുടര്‍ന്നാണ്‌ പോലീസ് വെടിവെച്ചത്.
 

 

കര്‍ബി ആങ്‌ലോങ് വിഭജിച്ച് പുതിയ സംസ്ഥാനമാക്കി മാറ്റണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തെലങ്കാന വിഭജനത്തിനു അനുമതി നല്‍കിയ സാഹചര്യത്തില്‍ കര്‍ബി ആങ്‌ലോങും പുതിയ സംസ്ഥാനമാക്കി മാറ്റണമെന്ന ആവശ്യം ശക്തമാണ്.
 

 

അതേസമയം സംസ്ഥാന വിഭജനം നടത്താന്‍ സാധ്യമല്ലെന്ന് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് വ്യക്തമാക്കി. ആസാം വിഭജിച്ച്‌ ബോഡോലാന്‍ഡ്‌ സംസ്ഥാനം വേണമെന്ന്‌ ബോഡോലാന്‍ഡ്‌ പീപ്പിള്‍സ്‌ ഫ്രണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.