തിരുവനന്തപുരം
സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നടന് മമ്മൂട്ടിയുടെ മൊഴിയെടുക്കും. ടീം സോളാര്‍ സംഘടിപ്പിച്ച അവാര്‍ഡ്ദാന ചടങ്ങില്‍ മമ്മൂട്ടിക്ക് 10 ലക്ഷം രൂപ നല്‍കിയതായി കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് മൊഴിയെടുക്കാന്‍ തീരുമാനമായത്.
അതേസമയം തനിക്കു അവാര്‍ഡ് തുകയായ 25000 രൂപയുടെ ചെക്ക് മാത്രമാണ് ലഭിച്ചതെന്നും ആ തുക താന്‍ അനാഥാലയത്തിന് കൈമാറിയെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്കു ലഭിച്ച തുക തിരിച്ചു നല്കാന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
2011 ജൂണ്‍ 11-നാണ് കൊച്ചിയില്‍ വച്ചു നടന്ന ചടങ്ങില്‍ ടീം സോളാറിന്റെ പരിസ്ഥിതി അവാര്‍ഡുകള്‍ നടന് മമ്മൂട്ടി, മേയര്‍ ടോണി ചമ്മണി എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് നല്‍കിയത്.