രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതില്‍ അതൃപ്തി പ്രകടമാക്കി യു.ഡി.എഫ് ഘടകകക്ഷികള്‍. തീരുമാനം ഇങ്ങനെ നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് മുഴുവന്‍ ഘടക കക്ഷികകളും കോണ്‍ഗ്രസിനെ അറിയിച്ചു.അനിശ്ചിതത്വം അവസാനിപ്പിച്ച് ഇന്നുതന്നെ തീരുമാനം പ്രഖ്യാപിക്കണമെന്ന് മുസ്ലീം ലീഗ് നേതൃത്വംകോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ടുദിവസമായി കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ് എന്നിവരുമായി ലീഗ് നേതാക്കള്‍ചര്‍ച്ച നടത്തിയിരുന്നു. മറ്റ് ഘടക കക്ഷികളും അനിശ്ചിതത്വം നീട്ടിക്കൊണ്ടുപോകരുതെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് ഡിസിസിയും നിരാശ പ്രകടിപ്പിച്ചു.
അതേസമയം രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി മലക്കംമറിഞ്ഞു. രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്നും ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കേണ്ടത് രാഹുല്‍ ഗാന്ധിയാണന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
