സി.പി.എം തങ്ങളുടെ പതിനാറ് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തിരുവനന്തപുരത്ത് വച്ചാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടത്. അനിശ്ചിതത്വമുണ്ടായിരുന്ന ഏക സീറ്റായ പൊന്നാനിയില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ തന്നെ മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചു. താനൂര്‍ എം.എല്‍.എ. വി. അബ്ദുറഹിമാന്, സിഡ്കോ ചെയര്മാന് നിയാസ് പുളിക്കലകത്ത്, വ്യവസായ പ്രമുഖന് ഗഫൂര്‍ പി. ലില്ലീസ് തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും അവസാനം അന്‍വറിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു.
എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥികള്‍ ഇവര്‍
സി.പി.എം
1 ആറ്റിങ്ങള്‍-എ സമ്പത്ത്
2 കൊല്ലം- കെ.എന്‍ ബാലഗോപാല്‍
3 പത്തനംതിട്ട-വീണ ജോര്‍ജ്ജ്
4 ആലപ്പുഴ-എ.എം ആരിഫ്
5 ഇടുക്കി-ജോയിസ് ജോര്‍ജ്ജ്
6 കോട്ടയം-വി.എന്‍ വാസവന്
7 എറണാകുളം-പി രാജീവ്
8 ചാലക്കുടി-ഇന്നസെന്റ്
9 മലപ്പുറം-വി പി സാനു10 ആലത്തൂര്‍-പി കെ ബിജു
11 പാലക്കാട്- എം.ബി രാജേഷ്
12 കോഴിക്കോട്-എ പ്രദീപ് കുമാര്‍
13 വടകര- പി.ജയരാജന്
14 കണ്ണൂര്‍-പി.കെ ശ്രീമതി
15 കാസര്‍കോട്-കെ.പി സതീഷ് ചന്ദ്രന്
16 പൊന്നാനി -തീരുമാനമായില്ല ( പിവി അന്‍വര്‍ പരിഗണനയില്‍)സി.പി.ഐ
17 തൃശൂര്‍- രാജാജി മാത്യു തോമസ്
18 തിരുവനന്തപുരം- സി.ദിവാകരന്
19 മാവേലിക്കര- ചിറ്റയം ഗോപകുമാര്‍
20 വയനാട്- പി.പി സുനീര്‍
