Thiruvananthapuram
ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ജനുവരി ഒന്നിന് സംസ്ഥാന വ്യാപകമായി വനിതാ മതില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാകും വനിതാ മതില്‍. മുഖ്യമന്ത്രി വിളിച്ച സമുദായ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.
ഇരുണ്ട യുഗത്തിലേക്കു പോകാനാകില്ല എന്ന പ്രഖ്യാപനത്തോടെയാകും പരിപാടി. പരിപാടിക്കായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി സംഘാടക സമിതിയും രൂപീകരിച്ചു.
യോഗത്തില്‍ എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഒരു സമുദായനേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായെന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
എന്‍.എസ്.എസും യോഗക്ഷേമസഭയും ക്ഷത്രിയ ക്ഷേമസഭയും യോഗത്തില്‍ പങ്കെടുത്തില്ല.
