Kochi
സംസ്ഥാനത്ത് ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. ഹർത്താൽ അനുകൂലികൾ പലയിടത്തും വാഹനങ്ങൾ തടഞ്ഞു. കെ.എസ്.ആർ.ടി.സി ബസുകൾക്കുനേരെ കല്ലേറുണ്ടായി. തിരുവനന്തപുരം മണക്കാട് ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു.
കെ.എസ്.ആർ.ടി.സി ബസുകൾ രാവിലെ പൂർണതോതിൽ സർവീസ് നടത്തിയെങ്കിലും ഇപ്പോൾ ഭാഗികമാണ്. തമ്പാനൂരിൽനിന്നുള്ള പല സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്.
സ്വകാര്യ ബസുകൾ ഭൂരിഭാഗവും ഓടിയില്ല. നഗരങ്ങളിൽ പലയിടത്തും തുറന്ന കടകൾ അടപ്പിച്ചു. ആലപ്പുഴയില്‍ ബസ് തടഞ്ഞ 11 പേരെ കസ്റ്റഡിയില്‍ എടുത്തു. കൊച്ചി ബൈപ്പാസിൽ മാടവനയിൽ സംഘർഷമുണ്ടായി. പ്രകടനം നടത്തിയ 18 ദലിത് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ബസ് തടയാൻ ശ്രമിച്ച പ്രവർത്തകരാണ് അറസ്റ്റിൽ ആയത്. വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
