Skip to main content
കൈറോ

ഈജിപ്ഷ്യന്‍ ഭരണഘടനാ കോടതിയിലെ മുതിര്‍ന്ന ജഡ്ജി അദ്‌ലി മന്‍സൂര്‍ ഈജിപ്‌തിന്റെ ഇടക്കാല പ്രസിഡന്റ് ആയി സ്ഥാനമേറ്റു. ഈജിപ്ത് പ്രസിഡന്റ് മൊഹമ്മദ് മൊര്‍സിയെ സൈന്യം അധികാരത്തില്‍ നിന്ന് നീക്കിയതിനെ തുടര്‍ന്നാണ്‌ അദ്‌ലി മന്‍സൂര്‍ ഭരണം ഏറ്റെടുക്കുന്നത്. ഭരണഘടനാ കോടതിയുടെ തലവനായും മന്‍സൂര്‍ ചുമതലയേറ്റു.

 

മൊര്‍സിയെ സൈന്യം വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്. മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെടുകയാണ്. നടന്നത് പട്ടാള അട്ടിമറിയാണെന്ന് നേരത്തെ മൊര്‍സി പ്രതികരിച്ചു.