കന്നുകാലി ചന്തയില്‍ കശാപ്പിനായി കാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേക്കും.കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി വനം, പരിസ്ഥിതി മന്ത്രാലയത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
2017 മെയ് 23നാണ് മൃഗങ്ങള്‍ക്കതിരെയുള്ള ക്രൂരത തടയല്‍ നിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തത്. ഇതനുസരിച്ച് പശു, കാള പോത്ത്, ഒട്ടകം, പൈക്കിടാവ് എന്നിവയെ കശാപ്പിനായി വില്ക്കാന് പാടില്ലെന്നായിരുന്നു ഉത്തരവ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ
ഈ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. നിയമത്തിനെതിരെ പ്രതിഷേധം ശക്തമാവുകയും പ്രതിപക്ഷം ഒരു ആയുധമായി ഉപയോഗിക്കുകയും ചെയ്തതോടെയാണ് ഉത്തരവ് പിന്‍വലിക്കുന്നതിനെ കുറിച്ചാലോചിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. എന്നാല്‍ ഗുജറാത്ത് തിരഞ്ഞൈടുപ്പ് മുന്നില്‍ കാണ്ടാണ് കശാപ്പ് നിരോധന ഉത്തരവ് പിന്‍വലിക്കാനുള്ള ബി.ജെ.പി നീക്കത്തിന് കാരണമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

