Skip to main content
Alappuzha

K E Ismail.

ആലപ്പുഴയില്‍ വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മിക്കുന്നതിന് താന്‍ എം പി ഫണ്ട് അനുവദിച്ചത് പാര്‍ട്ടി പറഞ്ഞിട്ടാണെന്ന് സിപിഐ നേതാവ് കെ.ഇ ഇസ്മയില്‍. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് എം പി ഫണ്ട് അനുവദിക്കാറുള്ളത്,  തോമസ് ചാണ്ടിയുടെ ലേക്ക് പാലസിലേക്കുള്ള റോഡിന് തുക അനുവദിച്ചതും അപ്രകാരം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

 

തോമസ് ചാണ്ടിയുടെ രാജി വൈകിയല്ല ഉണ്ടായതെന്നും പ്രശ്‌നങ്ങള്‍ പരിശോധിക്കാനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ഇസ്മയില്‍ പറഞ്ഞു. സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുന്ന കാര്യം പാര്‍ട്ടിയിലെ എല്ലാ നേതാക്കളും അറിഞ്ഞിരുന്നില്ല. ഈ വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.