Skip to main content
ഡെറാഡൂണ്‍

ബദരീനാഥിലെ ബോലാനന്ദ ആശ്രമത്തില്‍ കഴിഞ്ഞുവന്നിരുന്ന സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ എന്നിവര്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേരെ ആര്‍മി ഹെലികോപ്റ്ററില്‍ ജോഷിമഠില്‍ എത്തിച്ചതായി പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. കേന്ദ്രപ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ ഇടപെടലിനെ തുടര്‍ന്ന്‍ മുന്‍ഗണനാക്രമത്തില്‍ മാറ്റം വരുത്തിയാണ് സ്വാമിമാര്‍ ഉള്‍പ്പെട്ട സംഘത്തെ ബദരീനാഥില്‍ നിന്നും കൊണ്ടുവന്നത്.

 

ജോഷിമഠില്‍ നിന്നും എത്രയും വേഗം അവരെ ഡല്‍ഹിയില്‍ എത്തിക്കാനും ഡല്‍ഹിയില്‍ നിന്ന് രണ്ട് സ്വാമിമാരെയും വിമാനമാര്‍ഗം നാട്ടില്‍ എത്തിക്കാനും ഡെറാഡൂണില്‍ ക്യാമ്പ് ചെയ്യുന്ന റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മറ്റുള്ളവരെ ട്രെയിന്‍മാര്‍ഗം നാട്ടിലെത്തിക്കും.

 

ഉത്തരാഖണ്ഡില്‍ പ്രകൃതിക്ഷോഭത്തില്‍ അകപ്പെട്ടുപോയവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനുകള്‍ അറിയുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്. വിവിധ കമ്പനികളുടെ നമ്പരുകളില്‍ ബന്ധപ്പെട്ടാല്‍ ഉത്തരാഖണ്ഡില്‍ അതതു കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ ഏറ്റവും ഒടുവില്‍ ഏതു ലൊക്കേഷനിലായിരുന്നു എന്ന വിവരം ലഭ്യമാകും. യൂണിനോര്‍ : 9058555450 & 9058555451, ടാറ്റ : 0121-645005 & 9219509623, എയര്‍സെല്‍ : 9716215000 & 9716218000, എയര്‍ടെല്‍ : 9818003057 & 9958976317, വൊഡാഫോണ്‍ : 9759001234 & 9759101234, ഐഡിയ : 8191999999 & 8191999998, എം.ടി.എസ് : 9152550000 & 9152550001, റിലയന്‍സ്: 9358400090 & 01213205094, ബി.എസ്.എന്‍.എല്‍: 1503(ഉത്തരാഖണ്ഡ് വരിക്കാര്‍ക്കുവേണ്ടി), 09412024365 (മറ്റുള്ളവര്‍ക്ക്).

Tags