Turkey
സിറിയന്‍ സ്വദേശികളായ 42 വയസ്സുള്ള അമ്മയും 21 വയസ്സുള്ള മകളും ടര്‍ക്കിയില്‍ ഒരേ സമയം കുട്ടികള്‍ക്ക് ജന്മം നല്‍കി. അതും ഒരേ ആശുപത്രിയില്‍ വച്ച്. രണ്ടു പേരും ഗര്‍ഭം ധരിച്ചതും ഒരേ ആഴ്ചയില്‍ തന്നെയായിരുന്നു. തുടര്‍ന്ന് ഇരുവരുടെയും സിസേറയന്‍ ഒരുമിച്ച് നടത്തുകയായിരുന്നു. രണ്ടുപേര്‍ക്കും ആണ്‍കുട്ടികളാണ് പിറന്നത്.
സിറിയയിലെ ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് മൂന്ന് വര്‍ഷം മുന്‍പ് ടര്‍ക്കിയിലേക്ക് താമസം മാറ്റുകയായിരുന്നു ഇവര്‍. കുട്ടികള്‍ക്ക് ടര്‍ക്കിഷ് പ്രസിഡന്റ് റെസീപ് തയിപ് എര്‍ദോഗന്റെ ഒന്നാം പേരാണ് ഇട്ടിരിക്കുന്നത്, റെസീപ് എന്നും തയിപ് എന്നും.

