Skip to main content
Delhi

rahul gandhi

സിക്കിം അതിര്‍ത്തിയിലെ പ്രശ്‌നത്തില്‍ ഇന്ത്യ-ചീന നയതന്ത്ര ബന്ധം വഷളായിക്കൊണ്ടിക്കുന്ന സാഹചര്യത്തില്‍, ഈ വിഷയവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൈനീസ് അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്ഥിരീകരിച്ചു.ചീന,ഭൂട്ടാന്‍ അംബാസിഡര്‍മാരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.ജൂലൈ എട്ടിനായിരുന്നു രാഹുലുംചൈനീസ് അംബാസിഡറുമായുള്ള കൂടിക്കാഴ്ച നടന്നത്.

 

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന്. രാഹുല്‍ ഗാന്ധി ചൈനീസ് അംബാസിഡര്‍ ലുവോ ഷവോഹിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരംചൈനീസ് എംബസി ഔദ്യോഗിക വെബ് സൈറ്റിലൂടെ പുറത്തുവി്ട്ടിരുന്നു. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് ആദ്യം നിഷേധിക്കുകയാണുണ്ടായത്.സുര്‍ജേവാലതന്നെയാണ് മുന്‍പ് ഈ വാര്‍ത്ത ബിജെപി യുടെ സൃഷ്ടിയാണെന്ന് പറഞ്ഞത്.