ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍ .കെ അദ്വാനിയെ കണ്ടു. മുരളി മനോഹര്‍ ജോഷിയുമായി ചൊവ്വാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തിയ മോഡി എല്‍ .കെ അദ്വാനിയെ കാണുന്നതിനായി അദ്ധേഹത്തിന്റെ വസതിയിലെത്തി.
മോഡിയെ തിരഞ്ഞെടുപ്പ് പ്രചരണ അധ്യക്ഷനായ് തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് അദ്വാനി പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വച്ചിരുന്നു. പിന്നീട് നടന്ന ചര്‍ച്ചയുടെയും സമ്മര്‍ദങ്ങളുടെയും ഫലമായി അദ്വാനി തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു. അനുരഞ്ജനശ്രമവും മോഡിയുടെ സന്ദര്‍ശനത്തിനു പിന്നിലുണ്ടെന്നാണ് സൂചന.