ഉത്തരാഖണ്ഡില്‍ ബി.ജെ.പി നേതാവും ആര്‍.എസ്.എസ് മുന്‍ പ്രചാരകുമായ ത്രിവേന്ദ്ര സിങ്ങ് റാവത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഏഴു കാബിനറ്റ് മന്ത്രിമാരും രണ്ട് സഹമന്ത്രിമാരും അടങ്ങുന്നതാണ് റാവത്തിന്റെ മന്ത്രിസഭ.
