Skip to main content

കോഴിക്കോട്: ആംവേ ചെയര്‍മാനും സിഇഒയുമായ പിക്നി സ്കോട്ട് വില്ല്യം സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന്അറസ്റ്റില്‍. പിക്നി കോട്ട് വില്യമിനെ കൂടാതെ അംശു ബുദ്രജ, സഞ്ജയ് മല്‍ഹോത്ര എന്നിവരെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

 

നിയമപരമല്ലാതെ കേരളത്തില്‍ നെറ്റ് വര്‍ക്കിംഗ് മാര്‍ക്കറ്റിംഗ് തുടങ്ങിയതും സാമ്പത്തിക ക്രമക്കേട് നടത്തിയതിനുമാണ് അറസ്റ്റ്.ആംവേ കമ്പനിയില്‍ കഴ്ഞ്ഞ വര്‍ഷം 1000 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആംവേ ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ നിരോധിക്കുകയും ചെയ്തിരുന്നു. കമ്പനിയുടെ മറവില്‍ ധാരാളം ക്രമക്കേടുകള്‍ നടന്നതായി പിന്നീട് ശ്രദ്ധയില്‍ പെട്ടിരുന്നു.

 

ക്രൈം ബ്രാഞ്ച് സാമ്പത്തിക അന്വേഷണ വിഭാഗം കോഴിക്കോട് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.