Skip to main content
കൊച്ചി

ksrtcകെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റുകള്‍ അനുവദിച്ച ഉത്തരവ് പിന്‍വലിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇനിമുതല്‍ ഇത്തരം പെര്‍മിറ്റുകള്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് മാത്രമേ നല്‍കുകയുള്ളൂ എന്നും സര്‍ക്കാര്‍ അറിയിച്ചു.

 

241 സൂപ്പര്‍ ക്ലാസ് റൂട്ടുകള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത കെ.എസ്.ആര്‍.ടി.സി അറിയിച്ചിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച നടപടികള്‍ നീണ്ടത് കോടതിയുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തി. സ്വകാര്യ മേഖലയെ സഹായിക്കാനാണോ തീരുമാനം വൈകുന്നതെന്ന് കോടതി ആരാഞ്ഞിരുന്നു.

Tags