Skip to main content
കണ്ണൂര്‍

e manojആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഇ. മനോജിന്റെ വധത്തെ തുടര്‍ന്ന്‍ കണ്ണൂര്‍ ജില്ലയില്‍ കളക്ടര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ നിന്ന്‍ ബി.ജെ.പിയും ആര്‍.എസ്.എസും വിട്ടുനിന്നു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി.

 

ജില്ലയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണയായതായി കളക്ടര്‍ പി. ബാലകിരണ്‍ അറിയിച്ചു. വീണ്ടും സര്‍വകക്ഷിയോഗങ്ങള്‍ വിളിക്കുമെന്നും കളക്ടര്‍ പറഞ്ഞു. എന്നാല്‍, യോഗം പ്രഹസനമാണെന്ന് പി.കെ കൃഷ്ണദാസ് ആരോപിച്ചു.

 

കേസന്വേഷണം ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി അനന്തകൃഷ്ണന്റെ മേൽനോട്ടത്തിലുള്ള സംഘം ബുധനാഴ്ച ഏറ്റെടുത്തു. കണ്ണൂർ ക്രൈം ബ്രാഞ്ച്‌ ഡിവൈ. എസ്‌.പി കെ.വി.സന്തോഷ്‌ കുമാർ, കോഴിക്കോട്‌ നോർത്ത് എ.സി.പി ജോസി ചെറിയാൻ, തൃശൂർ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌.പി എം.ജെ.സോജൻ, തളിപ്പറമ്പ്‌ ഡിവൈ.എസ്‌.പി കെ.എസ്‌.സുദർശൻ എന്നിവരാണ് സംഘത്തിലുള്ളത്. കൊലപാതകം നടന്ന സ്ഥലം സംഘം സന്ദര്‍ശിച്ചു.