Skip to main content
ബെയ്ജിങ്

 

ജര്‍മന്‍ ഇന്റലിജന്‍സ് സര്‍വീസിലെ ഉദ്യോഗസ്ഥന്‍ യു.എസിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ സംഭവത്തിനെതിരെ ശക്തമായ പ്രതിക്ഷേധവുമായി ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍. ലഭിച്ചിരിക്കുന്ന വിവരങ്ങള്‍ സത്യമാണെങ്കില്‍ സംഭവിച്ചിരിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ആംഗല മെര്‍ക്കല്‍ പറഞ്ഞു. ജര്‍മനിയില്‍ യു.എസ് നടത്തുന്ന ചാരപ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ വിവരങ്ങള്‍ യു.എസിന് കൈമാറിയതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് ജര്‍മന്‍ ഇന്റലിജന്‍സ് ഏജന്‍സിയിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്.

 

ഡബിള്‍ ഏജന്‍റായി പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥന്‍ വഴി ആംഗലെ മെര്‍ക്കലിന്‍റെ ഫോണ്‍, ഇമെയില്‍ വിവരങ്ങള്‍ യു.എസ് ദേശീയ സുരക്ഷാ ഏജന്‍സി ചോര്‍ത്തുകയായിരുന്നു. അന്വേഷണ കമ്മിറ്റിയുടെ മുന്നൂറോളം രേഖകള്‍ യു.എസിന് കൈമാറിയ ഉദ്യാഗസ്ഥന്‍ പ്രതിഫലമായി പണം സ്വീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. യു.എസ്. ദേശീയ സുരക്ഷാ ഏജന്‍സിയിലെ കരാറുകാരനായിരുന്ന എഡ്വേര്‍ഡ് സേ്നാഡനാണ് യു.എസിന്‍റെ ചാരപ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരം പുറത്തു വിട്ടത്. തുടര്‍ന്ന് യു.എസ് അംബാസഡര്‍ ജോണ്‍ ബി. എമേഴ്സനെ വിളിച്ചു വരുത്തി സംഭവുമായി ബന്ധപ്പെട്ട് വ്യക്തമായ വിശദീകണം നല്‍കാന്‍ ജര്‍മനി ആവശ്യപ്പെട്ടിട്ടുണ്ട്.