Skip to main content
കോഴിക്കോട്

 

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴി നല്‍കിയ ശേഷം പിന്നീട് കോടതിയില്‍ കൂറുമാറിയ ആറു സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ പ്രത്യേകകോടതിയുടെ ഉത്തരവ്. ഇവര്‍ക്കെതിരെ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ തുടര്‍നടപടികള്‍ കോഴിക്കോട് സി.ജെ.എം കോടതിക്ക് വിട്ടിരിക്കുകയാണ്.

 

കൊച്ചക്കാലന്‍ സുമേഷ്,ആന്‍ജിത് നാരായണന്‍,വിജീഷ്,നിതിന്‍ നാരായണന്‍,സുബിന്‍,സ്മിതേഷ്എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. വകുപ്പ് 164 പ്രകാരമാണ് ഇവര്‍ രഹസ്യമൊഴി നല്‍കിയിരുന്നത്. പിന്നീട് ഇവര്‍ മൊഴി മാറ്റിപ്പറയുകയായിരുന്നു. കുറ്റം തെളിഞ്ഞാല്‍ മൂന്നുമാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.കൂറുമാറിയ മറ്റ് സാക്ഷികള്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം പിന്നീട് പരിഗണിക്കും.