ന്യൂഡല്‍ഹി
യാത്രാ-ചരക്ക്കൂലി നിരക്ക് കൂട്ടാന്‍ റെയില്‍വേയുടെ ശുപാര്‍ശ. ഇത് സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് സമര്‍പ്പിച്ച ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചേക്കും. എസി ക്ലാസ്സിലെ നിരക്ക് കൂട്ടിയേക്കും ഒപ്പം ചരക്ക് കൂലി ഇനത്തില്‍ അഞ്ച് ശതമാനം വര്‍ധനവും ഉണ്ടാകും. റെയില്‍വേ മന്ത്രി സദാനന്ദഗൗഡ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. റെയില്‍വേയ്ക്ക് വലിയ നഷ്ടമാണ് എന്ന് ചൂണ്ടികാട്ടിയാണ് റെയില്‍വേ അധികൃതരുടെ നടപടി. ഏകദേശം 26000 കോടി രൂപയുടെ നഷ്ടം റെയില്‍വേക്കുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്