Skip to main content
ന്യൂഡല്‍ഹി

narendra modi

 

യു.പി.എ സര്‍ക്കാര്‍ രൂപീകരിച്ച മന്ത്രിതല സമിതികള്‍ പിരിച്ചുവിട്ടതിന് പിന്നാലെ നാല് ക്യാബിനറ്റ് സമിതികളും എന്‍.ഡി.എ സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഇതില്‍ ആധാര്‍ കാര്‍ഡ് വിതരണം ചെയ്യുന്ന യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട ക്യാബിനറ്റ് സമിതിയും ഉള്‍പ്പെടും. തീരുമാനങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

 

പ്രകൃതിദുരന്തങ്ങള്‍, വിലനിലവാരം, ലോക വ്യാപാര സംഘടന എന്നിവയുമായി ബന്ധപ്പെട്ടവയാണ് മറ്റ് മൂന്ന്‍ ക്യാബിനറ്റ് സമിതികള്‍. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളുടെ ഏകോപനം ക്യാബിനറ്റ് സെക്രട്ടറിയ്ക്കും മറ്റ് മൂന്ന്‍ വിഷയങ്ങളുടെ ചുമതല സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് സമിതിയ്ക്കും നല്‍കിയിട്ടുണ്ട്.

 

നേരത്തെ വിവിധ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ യു.പി.എ സര്‍ക്കാര്‍ രൂപീകരിച്ചിരുന്ന മന്ത്രിതല സമിതികളും ശാക്തീകൃത മന്ത്രിതല സമിതികളും പിരിച്ചുവിടാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിവിധ ക്യാബിനറ്റ് സമിതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകാതെ പുന:സംഘടിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.