Skip to main content
തിരുവനന്തപുരം

സംസ്ഥാന ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 79.39 ശതമാനം വിജയം. 2.78 2.78 ലക്ഷം വിദ്യാര്‍ഥികളാണ് ഉപരി പഠനത്തിന് അര്‍ഹത നേടിയത്. വിജയ ശതമാനം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണ് കഴിഞ്ഞ വര്‍ഷം 81.34 ശതമാനമായിരുന്നു വിജയം. വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ആണ് ഫലം പ്രഖ്യാപിച്ചത്. വി.എച്ച്.എസ്.സി ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു.

 

100 ശതമാനം വിജയം നേടിയത് 40 സ്കൂളുകളാണ്. 84 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. 6783 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ എ പ്ളസ് നേടിയത് തിരുവനന്തപുരം പട്ടത്തെ സെന്‍റ് മേരീസ് സ്കൂള്‍.

 

വിജയ ശതമാനം ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ് (84.35 ശതമാനം). പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് (71.73 ശതമാനം). സര്‍ക്കാര്‍ സ്കൂളുകളില്‍ 78.77%, എയ്ഡഡ് - 82%, അണ്‍എയ്ഡഡ്- 69.75% എന്നിങ്ങനെയാണ് വിജയശതമാനം. 54 വിഷയഗ്രൂപ്പുകളിലായി 4.42 ലക്ഷം കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

 

തോറ്റവര്‍ക്കായുള്ള സേപരീക്ഷ ജൂണ്‍ 3 മുതല്‍ ഒമ്പത് വരെ നടക്കും. മേയ് 20 ആണ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.

 

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. 148 സ്കൂളുകളില്‍ പുതുതായി ഹയര്‍ സെക്കന്ററി കോഴ്സ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.