ആലപ്പുഴ
മോട്ടോര്‍ വാഹനനിയമം ലംഘിച്ചതിന് രാഹുല്‍ഗാന്ധിക്കെതിരെ നല്കിയ കേസ് മാവേലിക്കര മജിസ്ട്രേറ്റ് കോടതി തള്ളി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിച്ച യുവകേരള യാത്രയില്‍ പങ്കെടുക്കുന്നതിന് ചാരുമൂട് എത്തിയപ്പോള്‍ പോലീസ് ജീപ്പിന്റെ മുകളില്‍ കയറി രാഹുല്‍ഗാന്ധി സഞ്ചരിച്ചു എന്നതാണ് കേസ്.
രാഹുലാണ് കേസിലെ ഒന്നാംപ്രതി. ഡീന്‍ കുര്യാക്കോസ് കേസിലെ രണ്ടാം പ്രതിയാണ്. അഡ്വക്കേറ്റ് മുജീബ് റഹ്മാന് ആണ് പരാതി നല്‍കിയിരുന്നത്. സുരക്ഷയുടെ ഭാഗമായി എസ്.പി.ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാഹുലിനെ പോലീസ്വാഹനത്തിന്റെ മുകളില്‍ കയറാന്‍ അനുവദിച്ചതെന്ന് ചാരുമൂട് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസ് തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന് സമര്‍പ്പിക്കുമെന്ന് അഡ്വക്കേറ്റ് മുജീബ് റഹ്മാന് അറിയിച്ചു.
