Skip to main content
ന്യൂഡല്‍ഹി

tiwari-sekharആറ് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ രോഹിത് ശേഖര്‍ തന്റെ മകനാണെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരി സമ്മതിച്ചു. എന്‍.ഡി ടിവിയിലൂടെയാണ് തിവാരി രോഹിത് ശേഖര്‍ തന്റെ മകനാണെന്ന് പ്രഖ്യാപിച്ചത്. രോഹിതും അമ്മയായ ഉജ്വലശര്‍മ്മയും ഒപ്പമുണ്ടായിരുന്നു.

 


2008-ലാണ് തന്നെ മകനായി അംഗീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി രോഹിത് ശേഖര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അവകാശവാദം നിഷേധിച്ച തിവാരി കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ രോഹിത് ശേഖറും അമ്മയും കോടതിയെ സമീപിക്കുകയായിരുന്നു.

 


ഡി.എന്‍.എ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രോഹിത്തിനെ മകനായി അംഗീകരിക്കുകയാണെന്ന് തിവാരി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഡി.എന്‍.എ പരിശോധനയ്ക്ക് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും തിവാരി ആദ്യം വിസമ്മതിക്കുകയായിരുന്നു ചെയ്തത്. ഞായറാഴ്ച രോഹിത്തിനെ തന്റെ വസതിയിലേക്ക് ക്ഷണിച്ച തിവാരി ആദ്യമായി മകനുമായി സംസാരിച്ചു.