Skip to main content
ന്യൂഡല്‍ഹി

Sheila Dikshitകോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട ഉയര്‍ന്ന അഴിമതിക്കേസില്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ എ.എ.പി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇവര്‍ക്കെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കെജ്‌രിവാള്‍ അഴിമതി വിരുദ്ധ സെല്ലിനു നിര്‍ദേശം നല്‍കി.

2010-ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനു മുന്നോടിയായി ഡല്‍ഹിയില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അഴിമതിയാണ് അന്വേഷിക്കുക. തെരുവുവിളക്കുകള്‍ വാങ്ങിയതില്‍ 80 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രധാനമന്ത്രി നിയോഗിച്ച ഷുങ്ലു കമ്മിറ്റി കണ്ടെത്തിയിരുന്നു.

സൗദി അറേബ്യയിലുള്ള സ്‌പേസ് ഏയ്ജ് എന്ന കമ്പനിയില്‍ നിന്ന് കൂടിയ വിലയ്ക്ക് തെരുവു വിളക്കിനുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതിലൂടെ 31 കോടി നഷ്ടം വന്നുവെന്ന് സി.എ.ജി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതികള്‍ അന്വേഷിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു.