Skip to main content
ന്യൂഡല്‍ഹി

telangana issueയു.പി.എ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് എം.പിമാര്‍ തന്നെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി. തെലുങ്കാന വിഷയത്തിലാണ് സീമാന്ധ്രയില്‍ നിന്നുള്ള എം.പിമാരുടെ അസാധാരണ നടപടി.

 

ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനു മുന്‍പ് വിശ്വാസവോട്ട് തേടാൻ സര്‍ക്കാറിനോട്‌ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് സീമാന്ധ്രയിൽ നിന്നുള്ള ആറ് കോൺഗ്രസ് എം.പിമാർ ലോക്‌സഭാ സ്പീക്കർ മീരാ കുമാറിന് കത്തു നൽകിയിരിക്കുന്നത്. എൽ. രാജഗോപാൽ,​ എ. സായിപ്രതാപ്,​ സബ്ബാം ഹരി,​ ആർ. സാംബശിവറാവു,​ ജി.വി. ഹർഷകുമാർ,​  വി. അരുൺകുമാർ എന്നിവരാണ് അവിശ്വാസപ്രമേയ നോട്ടീസിൽ ഒപ്പിട്ടിരിക്കുന്നത്.

 

ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് അംഗങ്ങളും തെലുങ്കുദേശം അംഗങ്ങളും അവിശ്വാസ നോട്ടീസ് നല്‍കിയിട്ടുണ്ട്. സംസ്ഥാനവിഭജനത്തെ എതിർക്കുന്ന മറ്റു എം.പിമാരുടെ പിന്തുണ നേടാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിന് ലോക്‌സഭയിലെ 50 എം.പിമാരുടെ അതായത് 10 ശതമാനം പേരുടെ പിന്തുണ വേണമെന്നാണ് ചട്ടം.

Tags