Skip to main content
തിരുവനന്തപുരം

ലോക്സഭാ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാവുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫിലെ പല ഘടകകകക്ഷികളും അസംതൃപ്തരാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ജനങ്ങളില്‍ രാഷ്ട്രീയമാറ്റം ഉണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.

 

ലാവ്‌ലിന്‍ കേസില്‍ യു.ഡി.എഫുമായി ഒരു ഒത്തുതീര്‍പ്പുമുണ്ടായിട്ടില്ലെന്നും മുന്‍ തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് ലാവ്‌ലിന്‍ കേസും കാരണമായിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് തനിക്ക് അഭിപ്രായമില്ല. പല പ്രതിസന്ധികളില്‍ നിന്നും പാര്‍ട്ടിയെ രക്ഷിച്ചിട്ടുള്ള ആളാണ് വി.എസ്. അതുകൂടി കണക്കിലെടുത്താണ് പാര്‍ട്ടി അദ്ദേഹത്തോട് നിലപാട് സ്വീകരിക്കുന്നതെന്നും കോടിയേരി.

 

യു.ഡി.എഫിലെ പല കക്ഷികളും എല്‍.ഡി.എഫില്‍ എടുക്കുമോയെന്ന് ഉറപ്പില്ലാത്തതിനാലാണ് യു.ഡി.എഫില്‍ തുടരുന്നതെന്നും കോടിയേരി പറഞ്ഞു.